Current Date

Search
Close this search box.
Search
Close this search box.

ചാരവൃത്തിക്കായി സൗദി ട്വിറ്ററില്‍ ജീവനക്കാരെ നിയമിച്ചെന്ന് യു.എസ്

വാഷിങ്ടണ്‍: ചാരവൃത്തിക്കായി സൗദി അറേബ്യ ട്വിറ്ററില്‍ രണ്ട് ജീവനക്കാരനെ നിയമിച്ചെന്ന ആരോപണവുമായി യു.എസ് രംഗത്ത്. സൗദി ഭരണകൂടത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചു വരുന്ന വിമര്‍ശനങ്ങളും എതിര്‍ശബ്ദങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ട്വിറ്ററിലെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാന്‍ രണ്ടു പേരെ നിയമിച്ചതെന്ന് യു.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖരായ എതിരാളികള്‍,പ്രോസിക്യൂട്ടര്‍മാര്‍,ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയ ആയിരത്തോളം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്.

സാന്‍ഫ്രാന്‍സിസ്‌കോയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങളും,ഇമെയിലുകളും,ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സുകള്‍,ലൊക്കേഷന്‍ എന്നിവയാണ് ഇതുവഴി സൗദി ചോര്‍ത്താന്‍ ശ്രമിച്ചത്. ഒരു മില്ല്യണിലധികം ഫോളോവേഴ്‌സുള്ള പ്രമുഖ വ്യക്തികളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസ് നീതിന്യായ വകുപ്പിനെ ഉദ്ധരിച്ച അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles