NewsWorld Wide

ഖശോ​ഗി വധത്തിൽ സൗദി അറേബ്യക്കെതിരെ വിമർശനവുമായി രാഷ്ട്രങ്ങൾ

ജനീവ: ജമാൽ ഖശോ​ഗിയുടെ വധവുമായി ബന്ധപ്പെട്ട് യു.എൻ മനുഷ്യാവകാശ സമിതിക്ക് മുന്നിൽ പല രാഷ്ട്രങ്ങളും സൗദി അറേബ്യയുടെ ​ഗുരുതരമായ നിയമവീഴ്ചയെ ശാസിച്ചു. ​മാധ്യമപ്രവർത്തകൻ ജമാൽ ഖശോ​ഗിയുടെ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു. എണ്ണ സമ്പന്ന രാഷ്ട്രമായ സൗദി അറേബ്യ യു.എൻ ഉന്നത മനുഷ്യവകാശ സമിതിക്ക് മുന്നിൽ അപൂർവമായാണ് ശാസന ഏറ്റവാങ്ങുന്നത്.

29 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഡെന്മാർക്ക് സ്ഥാനപതി കാഴ്സ്റ്റൻ സ്തൗർ ജമാൽ ഖശോ​ഗിക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് യു.എൻ സമിതിക്ക് മുന്നിൽ പ്രസ്താവന വായിച്ചു. 2018ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖശോ​ഗി ഒരു സംഘം ആളുകളാൽ കൊലചെയ്യപ്പെടുകയായിരുന്നു. ജമാൽ ഖശോ​ഗി വധത്തിൽ സുതാര്യമായ അന്വേഷണത്തിനും, ഉത്തരവാദികളെ പിടികൂടുന്നതിനും പ്രധാനമായും പുതിയ പ്രസ്താവനകളിറക്കിയിരിക്കുന്നത് യൂറോപ്യൻ രാഷ്ട്രങ്ങളാണ്.

 

 

 

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker