Current Date

Search
Close this search box.
Search
Close this search box.

തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിച്ച് ഹജ്ജ് നടത്തിയേക്കും

മക്ക: കോവിഡ് പ്രതിസന്ധി സൗദിയിലും ലോകരാജ്യങ്ങളിലും രൂക്ഷമായി തുടരുന്നതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനവും പ്രതിസന്ധിയിലായി. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനായതോടെ ഈ വിഷയത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പതിവു പോലെ ലോകത്തിന്റെ നാനാരാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നുള്ള ഹജ്ജ് ഈ വര്‍ഷം സാധ്യമല്ല. അതിനാല്‍ തന്നെ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിച്ച് ഹജ്ജ് നടത്താനുള്ള സാധ്യതകളാണ് സൗദി ആരായുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം വെട്ടിക്കുറച്ചേക്കാമെന്നാണ് കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. 2.5 മില്യണ്‍ തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും തീര്‍ത്ഥാടനത്തിനായി സൗദിയില്‍ എത്തിച്ചേരാറുള്ളത്. ഇതു സംബന്ധിച്ച് സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles