Current Date

Search
Close this search box.
Search
Close this search box.

ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

റിയാദ്: മെഡിക്കല്‍ പരിശോധനയെ തുടര്‍ന്നുള്ള വിശ്രമത്തിന് ശേഷം സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു. ചികിത്സയും വിശ്രമവും കഴിഞ്ഞ് സല്‍മാന്‍ രാജാവ് ജിദ്ദയിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി വിട്ടതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെയ് എട്ടിന് കൊളോനോസ്‌കോപ്പി നടിത്തിയതിന് ശേഷം ഫലം അനുകലൂമായിരുന്നെങ്കിലും, കുറച്ച് ദിവസം ആശുപത്രിയില്‍ വിശ്രമിക്കാന്‍ ഡോക്ടേഴ്‌സ് നിര്‍ദേശിക്കുകയായിരുന്നു.

കാറില്‍ കയറുന്നതിന് തൊട്ട് മുമ്പ്, 86കാരനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം വടി പിടിച്ച് പതുക്കെ നടക്കുന്ന വിഡിയോ ക്ലിപ്പ് സൗദി ടി.വി ഇന്നലെ വൈകിട്ട് സംപ്രേക്ഷണം ചെയ്തിരുന്നു. മെഡിക്കല്‍ പരിശോധനക്കും പേസ്‌മേക്കര്‍ ബാറ്ററി മാറ്റുന്നതിനുമായി കഴിഞ്ഞ മാര്‍ച്ച് 16ന് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles