Current Date

Search
Close this search box.
Search
Close this search box.

സര്‍വകലാശാലകളില്‍ യോഗ ക്ലാസ് ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: രാജ്യത്തെ എല്ലാ സര്‍വകലാശാലാ പ്രതിനിധികള്‍ക്കും വെര്‍ച്വല്‍ യോഗ ക്ലാസ് സംഘടിപ്പിച്ച് സൗദി യോഗ കമ്മിറ്റി. എസ്.യു.എസ്.എഫുമായി (Saudi Universities Sports Federation) സഹകരിച്ചാണ് സൗദി യോഗ കമ്മിറ്റി തിങ്കളാഴ്ച വെര്‍ച്വല്‍ യോഗ ക്ലാസ് സംഘടിപ്പിച്ചത്. റിയാദിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എസ്.എസ്.യു.എഫ് ആസ്ഥാനത്താണ് യോഗം നടന്നത്. “Yoga for University Students of Both Genders” എന്ന തലക്കെട്ടിലായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒരു ജീവിതിരീതി പരിശീലിക്കാന്‍ അവബോധം നല്‍കുന്നതിനും പ്രേരിപ്പിക്കുന്നതിനുമാണ് സൗദി യോഗ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത് -സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലെ യോഗ റഫറിമാരുടെ ആദ്യ ബാച്ചിനായുള്ള യോഗ്യത കോഴ്‌സിനായി ഇന്ത്യയിലെ ഏഷ്യന്‍ യോഗാസന സ്‌പോര്‍ട്ട്‌സ് ഫെഡറേഷറനില്‍ നിന്നുള്ള ആദ്യ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സൗദി യോഗ റഫറിമാരെ പരിശീലിപ്പിക്കുന്നതിന് സൗദി യോഗ കമ്മിറ്റിയുമായി സഹകരിച്ചാണ് സൗദി കായിക മന്ത്രാലയം കോഴ്‌സ് നടത്തുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles