Current Date

Search
Close this search box.
Search
Close this search box.

വനിത ആക്റ്റിവിസ്റ്റുകളെ പിന്തുണച്ച രണ്ട് യു.എസ് പൗരന്മാരടക്കമുള്ളവരെ സൗദി അറസ്റ്റ് ചെയ്തു

റിയാദ്: സൗദി ഭരണകൂടം അറസ്റ്റു ചെയ്ത വനിത മനുഷ്യാവകാശ പ്രവര്‍ത്തകരെ പിന്തുണച്ച എട്ട് ആക്റ്റിവിസ്റ്റുകളെയും സൗദി അറസ്റ്റു ചെയ്തു. ഇതില്‍ രണ്ട് പേര്‍ യു.എസ് പൗരന്മാരാണ്. നേരത്തെ അറസ്റ്റ് ചെയ്തിരുന്ന 11 വനിതകളില്‍ ചിലരെ കഴിഞ്ഞയാഴ്ച ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാവുകയാണ്.

ഈ വനിതകള്‍ക്ക് വിചാരണക്കാലയളവില്‍ പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയ പുരുഷ മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശ പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതി ഇപ്പോഴും സൗദി ഭരണകൂടം തുടരുകയാണെന്ന് സംഘടനാംഗങ്ങള്‍ പറഞ്ഞു.

Related Articles