Current Date

Search
Close this search box.
Search
Close this search box.

അഴിമതി: സൗദി നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു

റിയാദ്: കൈക്കൂലി വാങ്ങിയതിനും സര്‍ക്കാര്‍ ഓഫിസുകള്‍ ദുരുപയോഗം ചെയ്തതിനും നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ സൗദി അറസ്റ്റു ചെയ്തു. സൈനിക,സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം ഇതില്‍ ഉള്‍പ്പെടും. ഞായറാഴ്ച രാത്രി സൗദിയിലെ അഴിമതി വിരുദ്ധ കമ്മിഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. 2017ലും സൗദിയില്‍ സമാനമായ അറസ്റ്റുണ്ടായിരുന്നു. നൂറുകണക്കിന് ധനികരായ ആളുകളെയാണ് അന്ന് അറസ്റ്റ് ചെയ്തത്. സൗദി ഭരണകൂടത്തിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ട്.

Related Articles