Current Date

Search
Close this search box.
Search
Close this search box.

ബൈഡന് അഭിനന്ദനവുമായി മുഹമ്മദ് ബിന്‍ സല്‍മാനും

റിയാദ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന് അഭിനന്ദനവുമായി ഒടുവില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ബൈഡന്റെ വിജയം ഉറപ്പിച്ച് 24 മണിക്കൂറിന് ശേഷമാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രമുഖ നേതാവായ ബിന്‍ സല്‍മാന്‍ ബൈഡനെ നേരിട്ട് ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്നു സല്‍മാന്‍ എന്നായിരുന്നു പൊതുവെ വിലിരുത്തപ്പെട്ടിരുന്നത്. സൗദിയുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെടുത്തുമെന്ന് നിയുക്ത പ്രസിഡന്റ് അറിയിച്ചു.

മറ്റ് അറബ് രാഷ്ട്രങ്ങളെല്ലാം ബൈഡന്റെ വിജയത്തില്‍ ആഹ്ലാദവും അഭിനന്ദവും അര്‍പ്പിച്ച് രംഗത്തെത്തിയപ്പോഴും സൗദിയും ഭരണാധികാരികളും നിശബ്ദദ പാലിക്കുകയായിരുന്നു എന്ന വിമര്‍ശനും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയാണ് ബിന്‍ സല്‍മാന്‍ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. ട്രംപും സൗദിയും തമ്മില്‍ നിരവധി നയതന്ത്ര വിഷയങ്ങളില്‍ ചര്‍ച്ചയും കരാറും ഉണ്ടാക്കിയിരുന്നു.

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചും യെമന്‍ യുദ്ധത്തിന് യു.എസ് പിന്തുണ അവസാനിപ്പിക്കണമെന്നും നേരത്തെ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles