Current Date

Search
Close this search box.
Search
Close this search box.

ഭീകരവിരുദ്ധ നിയമങ്ങളുപയോഗിച്ച് സൗദി പ്രതിഷേധക്കാരെ നേരിടുന്നു: യു.എന്‍

bin salman.jpg

ന്യൂയോര്‍ക്ക്: ഭീകരവിരുദ്ധ നിയമങ്ങളുടെ മറവില്‍ സൗദി അറേബ്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും നിശബ്ദരാക്കുന്നതായി യു.എന്‍. പ്രസംഗിക്കാനും സംസാരിക്കാനും ഉറപ്പു നല്‍കുന്ന അന്താരാഷ്ട്ര നിയമം ലംഘിച്ചാണ് സൗദി പ്രതിഷേധക്കാരെ നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു.

തിങ്കളാഴ്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ആസ്ഥാനമായ ജനീവയില്‍ സൗദി അറേബ്യ- ഉത്തരവാദിത്വങ്ങള്‍ എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഇത്തരം ആരോപണം ഉയര്‍ന്നുവന്നത്.

ഭീകരവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അസ്വീകാര്യമാണെന്നും ഈ നിയമമാണ് സൗദിയില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മതപുരോഹിതര്‍ക്കും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സിവില്‍ ആക്റ്റിവിസ്റ്റുകള്‍ക്കും നേരെ ഉപയോഗിച്ചതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

Related Articles