Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് കപ്പ്: ഫൈനലില്‍ സൗദി ബഹ്‌റൈനെ നേരിടും

ദോഹ: ഖത്തറില്‍ വെച്ച് നടക്കുന്ന 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ കലാശപ്പോരില്‍ സൗദി അറേബ്യ ബഹ്‌റൈനിനെ നേരിടും. ഖത്തര്‍ സമയം ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് ഫൈനല്‍. (ഇന്ത്യന്‍ സമയം രാത്രി 10.30). കഴിഞ്ഞ ദിവസം നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് സൗദി ഫൈനലില്‍ പ്രവേശിച്ചത്. ഇറാഖിനെ ടൈം ബ്രേക്കറില്‍ തകര്‍ത്താണ് ബഹ്‌റൈന്‍ ഫൈനലില്‍ ഇടം നേടിയത്. ഇരു ടീമുകളും 2-2 സമനിലയിലായിരുന്നു.

ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഖത്തറില്‍ വെച്ച് ഫൈനല്‍ കളിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ മത്സരത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ച സൗദി,യു.എ.ഇ,ബഹ്‌റൈന്‍ ടീമുകള്‍ അവസാന നിമിഷമാണ് തീരുമാനം മാറ്റിയത്.

Related Articles