Current Date

Search
Close this search box.
Search
Close this search box.

ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ സൗദിയുടെ പുതിയ വിദേശകാര്യ മന്ത്രി

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിദേശകാര്യ മന്ത്രിയായ ഫൈസല്‍ ബിന്‍ ഫര്‍ഹാനെ സല്‍മാന്‍ രാജാവ് നിയമിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ സൗദിക്കെതിരെ വിമര്‍ശനങ്ങള്‍ വര്‍ധിക്കുമ്പോള്‍ മുഖം മിനുക്കല്‍ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് നടപടി.

10 മാസം മാത്രം പദവിയിലിരുന്ന ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍ അസ്സാഫിനെ തല്‍സ്ഥാനത്തു നിന്നും മാറ്റിയാണ് ഫര്‍ഹാനെ നിയമിക്കുന്നത്. നേരത്തെ ജര്‍മനിയിലെ സൗദി അംബാസിഡറും യു.എസിലെ സൗദി എംബസിയിലെ മുതിര്‍ന്ന ഉപദേഷ്ടാവുമായിരുന്നു പ്രിന്‍സ് ഫൈസല്‍. യു.എസിലെ മാധ്യമങ്ങള്‍,രാഷ്ട്രീയ നേതാക്കള്‍ മറ്റു വിദഗ്ദര്‍ എന്നിവരുമായി വളരെ അടുപ്പമുള്ളയാളായിരുന്നു ഫൈസല്‍. വിദേശ-നയതന്ത്ര രംഗത്തെ അദ്ദേഹത്തിന്റെ മികവ് മുന്‍നിര്‍ത്തിയാണ് സൗദി ഭരണകൂടം പ്രിന്‍സ് ഫൈസലിനെ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിച്ചത്.

Related Articles