Current Date

Search
Close this search box.
Search
Close this search box.

അംബാസഡറെ ലബനാനിലേക്ക് നിയോഗിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം

റിയാദ്: ലബനാനിലേക്ക് അംബാസഡറെ നിയോഗിക്കുമെന്ന് സൗദി അറേബ്യ വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം സൗദി സഖ്യ സേനയുടെ യമനിലെ ഇടപെടലിനെതിരെ ലബനാനുമായി രൂപപ്പെട്ട അസ്വസ്ഥതകള്‍ക്ക് ശേഷം ആദ്യമായാണ് അംബാസഡറെ സൗദി അയക്കുന്നത്.

സഹോദര റിപ്പബ്ലിക് ഓഫ് ലബനാനിലേക്ക് അംബാസഡര്‍ മടങ്ങുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒക്ടോബറില്‍, ലബനാന്‍ വിവരാവകാശ മന്ത്രി ജോര്‍ജ് ഖുറദാഹി യമനിലെ സൗദി അറേബ്യയുടെ ഇടപെടലിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles