Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ വിമാനങ്ങൾക്ക് വ്യോമാതിർത്തി ഉപയോ​ഗിക്കാൻ അനുമതി നൽകി സൗദി

റിയാദ്: യു.എ.ഇയിലേക്കുള്ള ഇസ്രായേൽ വിമാനങ്ങൾക്ക് വ്യോമാതിർത്തി കടക്കാൻ അനുമതി നൽകി സൗദി അറേബ്യ. വൈറ്റ് ഹൗസ് മുതിർന്ന ഉപദേഷ്ടാവ് ജാരെദ് കുഷ്നറും സൗദി ഉദ്യോ​ഗസ്ഥരും തമ്മിൽ നടന്ന ചർച്ചയെ തുടർന്നാണ് ഇസ്രായേൽ വാണിജ്യ വിമാനങ്ങൾക്ക് വ്യോമാതിർത്തി കടക്കാൻ അനുമതി നൽകിയിരിക്കുന്നതെന്ന് ഇസ്രോയേൽ മാധ്യമങ്ങളും വാർത്താ ഏജൻസി റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്തു.

യു.എ.ഇ, ബഹ്റൈൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾ ഈ വർഷം ഇസ്രായേലുമായി ഒപ്പുവെച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കരാറിന്റെ ഭാ​ഗമാണ് നേരിട്ടുള്ള ഫ്ലൈറ്റുകൾ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് എന്നിവരെ കുഷ്നറും സംഘവും സന്ദർശിക്കുകയായിരുന്നു.

Related Articles