Current Date

Search
Close this search box.
Search
Close this search box.

സൗദി അറേബ്യ: വിദേശ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്നതിലെ വിലക്ക് നീക്കി

റിയാദ്: രാജ്യത്ത് സ്ത്രീകള്‍ക്ക് മേലുളള യാത്രനിയന്ത്രണത്തില്‍ സൗദി ഭരണകൂടം ഇളവ് വരുത്തി. പുരുഷനായ രക്ഷകര്‍ത്താവില്ലാതെ സ്ത്രീക്ക് സ്വതന്ത്രമായും, വിവാഹം തെളിയിക്കുന്ന രേഖയില്ലാതെ വിദേശികളായ പുരുഷനും സ്ത്രീക്കും ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുക്കാം എന്നതാണ് പുതിയ നിയമം. വിദേശികളെ ആകര്‍ഷിക്കന്നതിന്റെ ഭാഗമായാണ് കര്‍ക്കശമായിരുന്ന ഈ നിയമത്തില്‍ ഇളവ് വരുത്തിയിട്ടുളളത്.

കഴിഞ്ഞ ആഴ്ചയില്‍ സൗദി അറേബ്യ പുതിയ വിസ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നിലവിലെ മൂന്ന് ശതമാനം താരതമ്യം ചെയ്ത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പത്ത് ശതമാനം വരെ ടൂറിസം വര്‍ദ്ധപ്പിക്കുകയുന്നതാണിത് ലക്ഷ്യംവെക്കുന്നത്. ഈ പുതിയ വിസ പദ്ധതിയിലൂടെ രാജ്യം യുനസ്‌കോയുടെ അഞ്ച് ലോക പൈതൃക സ്ഥലങ്ങളില്‍ ഇടം പിടിക്കുകയാണ്.

Related Articles