Current Date

Search
Close this search box.
Search
Close this search box.

സൗദി എയര്‍ലൈന്‍സിലെ രണ്ടര ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും

റിയാദ്: ലോകത്തെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കമ്പനിയിലെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. IATA യുടെ റിപ്പോര്‍ട്ട് പ്രകാരം അറബി 21 ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബില്യണ്‍ കണക്കിന് ഡോളറുടെ നഷ്ടമാണ് കമ്പനി നേരിടുന്നതെന്നും ഇതുമൂലം ഒന്നര ലക്ഷത്തിനടുത്ത് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ വ്യോമയാന മേഖലക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഐയാട്ട സൗദി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ യു.എ.ഇയുടെ എമിറേറ്റ്്‌സ് വിമാന കമ്പനിയും തൊഴിലാളികളെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.

Related Articles