Current Date

Search
Close this search box.
Search
Close this search box.

അഞ്ച് ഹൂതി മിസൈലുകള്‍ തകര്‍ത്തുവെന്ന് സൗദി

റിയാദ്: സൗദിക്കു നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ അഞ്ച് ഡ്രോണ്‍ മിസൈലാക്രമണ പദ്ധതികള്‍ ആകാശത്ത് വെച്ച് തകര്‍ത്തെന്ന അവകാശവാദവുമായി സൗദി. അബഹ വിമാനത്താവളത്തിനും ഖാമീസ് മുസ്‌ഹൈത് നഗരത്തിനും നേരെ നടത്തിയ അക്രമണ പദ്ധതികളാണ് സൗദി വ്യോമസേന ഇടപെട് തടഞ്ഞത്. അഞ്ച് ആളില്ലാ ഡ്രോണുകളാണ് ഹൂതി സൈന്യം ഉപയോഗിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

അബ്ഹ വിമാനത്താവളവും എയര്‍ട്രാഫികും വ്യോമപാതയും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അക്രമണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. സൗദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സഖ്യസേന വെള്ളിയാഴ്ച സൗദി പ്രസ് ഏജന്‍സി വഴി പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, വിമാനത്താവള ആക്രമണത്തിന് മറുപടിയായി യെമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂതി വിമത കേന്ദ്രങ്ങള്‍ക്കു നേരെ സൗദി-യു.എ.ഇ സഖ്യസേന കനത്ത തിരിച്ചടി നല്‍കിയിരുന്നു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ സഖ്യസേന അറിയിച്ചിരുന്നു. ഇറാന്റെ പിന്തുണയോടു കൂടിയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles