Current Date

Search
Close this search box.
Search
Close this search box.

‘സര്‍ക്കാരി മുസല്‍മാന്‍’ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള നുണപ്രചാരണമാണ്: ജാസിം മുഹമ്മദ്

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് മുന്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷായുടെ ‘സര്‍ക്കാരി മുസല്‍മാന്‍’ എന്ന പുസ്തകത്തിലുള്ളത് നുണകളാണെന്ന് അലീഗഢ് സര്‍വകലാശാല മുന്‍ മാധ്യമ ഉപദേശകന്‍ ഡോ. ജാസിം മുഹമ്മദ്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും പങ്കില്ലെന്ന് കാണിച്ചുകൊണ്ടാണ് സമീറുദ്ദീന്‍ പുസ്തകം രചിച്ചത്.

2002ലെ ഗുജറാത്ത് കലാപ സമയത്ത് സമീറുദ്ദീന്‍ ഷാക്ക് ആയിരുന്നു ഗുജറാത്തിന്റെ ചുമതല. 2016 മാര്‍ച്ച് അഞ്ചിനാണ് ഇക്കാര്യം ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹവുമൊത്ത് ഞാന്‍ പ്രധാനമന്ത്രിയെ കാണാന്‍ ചെന്നിരുന്നു. അന്ന് മോദിയെ വളരെ പുകഴ്ത്തിയാണ് അദ്ദേഹം സംസാരിച്ചത്. കലാപം അവസാനിച്ചത് മോദിയുടെ ഇടപെടല്‍ മൂലമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം കള്ളം പറയുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇതല്ല യഥാര്‍ത്ഥ വസ്തുതകള്‍- ജാസിം മുഹമ്മദ് പറഞ്ഞു. സമീറുദ്ദീന്റെ പുസ്തകത്തിലെ കള്ളപ്രാചരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ഇതിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles