India TodayNews

എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ പൊലീസ്

ന്യൂഡല്‍ഹി: വ്യാഴാഴ്ച വൈകീട്ട് അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കന്‍ തയാറാകാതെ ഡല്‍ഹി പൊലീസ്. മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കശ്മീരിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ആംബുലന്‍സ് പൊലീസ് തടഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ച പൊലീസ് കുടുംബത്തിന്റെ താത്പര്യം മറികടന്ന് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയി.

ഡല്‍ഹിയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം മൃതദേഹം നേരിട്ട് കശ്മീരിലേക്ക് കൊണ്ടുപാകാനിരിക്കെയാണ് സംഭവം. രാത്രി പത്തരക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സിലേക്ക് എടുത്തുവെച്ചയുടനെ പൊലീസെത്തി വാഹനം തടഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കുടുംബത്തെ തടഞ്ഞത്. സ്വാഭാവിക മരണത്തിന് പോസ്റ്റ്‌േേമാര്‍ട്ടം എന്തിനാണെന്ന് കുടുംബം ചോദിച്ചപ്പോള്‍ അതെഴുതി നല്‍കണമെന്നായി. എഴുതി നല്‍കിയിട്ടും പൊലീസ് പോകാനനുവദിച്ചില്ല. ഒടുവില്‍ സ്ഥലത്തെത്തിയ ഡി.സി.പി ഡോക്ടറുടെ മരണ സര്‍ട്ടിഫിക്കറ്റ് കണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തന്നെയുള്ള രേഖ വേണമെന്ന് നിര്‍ബന്ധം പിടിച്ച് പൊലിസ് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പൊലീസ് ഒന്നര മണിക്കൂറിലധികം ആംബുലന്‍സ് റോഡില്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഗീലാനിയുടെ മൃതദേഹം കശ്മീരിലെത്തിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിനിടയാക്കുമെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നാണ് പൊലീസ് ആംബുലന്‍സ് തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ചായിരുന്നു കഴിഞ്ഞ ദിവസം ഗീലാനി മരണപ്പെട്ടത്. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റ്റിലാവുകയും പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തെങ്കിലും പിന്നീട് സുപ്രീംകോടതി വെറുതെ വിട്ടതോടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്.

2008ല്‍, അഭിഭാഷകയായ നന്ദിത ഹക്സറുമായുള്ള കൂടിക്കാഴ്ചക്ക് പുറപ്പെടുേമ്പാള്‍ ഡല്‍ഹിയില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റ് ഗീലാനിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016ല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് എസ്.എ.ആര്‍ ഗീലാനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. അതിനുശേഷവും പലതവണ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായി. ഡല്‍ഹി സര്‍വകലാശാലയിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ അറബി ഭാഷ അധ്യാപകനായിരുന്ന ഗീലാനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

Facebook Comments
Related Articles
Show More
Close
Close