Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധം വെടിയണമെന്ന് സൗത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയന്‍ പ്രസിഡന്റ്

ജൊഹന്നാസ് ബര്‍ഗ്: ഇസ്രായേലുമായുള്ള ബന്ധത്തില്‍ സൗത്ത് ആഫ്രിക്ക മാറ്റം വരുത്തണമെന്ന ആവശ്യവുമായി പുതുതായി തെരഞ്ഞെടുത്ത ട്രേഡ് യൂണിയന്‍ പ്രസിഡന്റ് രംഗത്ത്. കോണ്‍ഗ്രസ് ഓഫ് സൗത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയന്‍(കൊസാറ്റു) പ്രസിഡന്റ് സിന്‍ഗിഷ ലോസിയാണ് ഇക്കാര്യമാവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ആഫ്രോ ഫലസ്തീന്‍ ന്യൂസ് വയര്‍ സര്‍വീസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സൗത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ സംഘടനയുടെ പ്രഥമ വനിത പ്രസിഡന്റ് ആണ് ലോസി. കഴിഞ്ഞ ദിവസം ജൊഹന്നാസ് ബര്‍ഗില്‍ വെച്ച് നടന്ന കൊസാറ്റു ദേശീയ കോണ്‍ഗ്രസിലാണ് ലോസി ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഇസ്രായേലില്‍ നിന്നും അംബസിഡറെ പിന്‍വലിച്ച സൗത്ത് ആഫ്രിക്കയുടെ നടപടിയെ അവര്‍ പ്രശംസിച്ചു.

എന്നാല്‍ തെല്‍ അവീവിലുള്ള ഇസ്രായേല്‍ എംബസിയെ ഒരു ലെയ്‌സണ്‍ ഓഫീസാക്കി തരംതാഴ്ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രാജ്യത്ത് ഭരണം നടത്തുന്നത്. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ലോസി പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

Related Articles