Current Date

Search
Close this search box.
Search
Close this search box.

കടം കൊടുക്കലിനപ്പുറം സംരംഭങ്ങളെ സഹായിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കാകണം: ടി ആരിഫലി

കോഴിക്കോട്: കടം അന്വേഷിച്ചു വരുന്ന മുഴുവന്‍ പേര്‍ക്കും നിശ്ചിത ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി പണം അനുവദിച്ചു തിരിച്ചു വാങ്ങുന്ന സാമ്പ്രദായിക രീതിയില്‍ നിന്നും മാറി വായ്പകള്‍ സംരംഭങ്ങള്‍ക്കും സ്വയം തൊഴില്‍ പദ്ധതികള്‍ക്കും നല്‍കി അവയെ സഹായിക്കാനും വികസിപ്പിക്കാനും കഴിയുന്ന രൂപത്തില്‍ ഉയരാന്‍ കോവിഡാനന്തര കാലത്ത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് സഹൂലത്ത് മൈക്രോഫിനാന്‍സ് ന്യൂഡല്‍ഹി പ്രസിഡന്റ് ടി.ആരിഫലി. സംഗമം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഒന്‍പതാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉല്‍പാദനക്ഷമത അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വഴി രാജ്യത്തിന്റെ ജി.ഡി.പിയുടെ ഭാഗമായി മാറുവാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓഹരി മൂലധനം 5.87 കോടിയായി ഉയര്‍ത്താനും 83.24 കോടിയുടെ നിക്ഷേപങ്ങളും 41.65 കോടിയുടെ വായ്പകളും 2020-2021 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം ഇടപാടുകള്‍ നടന്നതായും യോഗം വിലയിരുത്തി. 2021-2022 വര്‍ഷത്തെ ബജറ്റിനും യോഗം അംഗീകാരം നല്‍കി. പ്രസിഡന്റ് ടി.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ 2020-2021 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്, വരവ്-ചെലവ് കണക്കുകള്‍, പുതിയ ശാഖകള്‍ക്കുള്ള പ്രമേയം എന്നിവ അവതരിപ്പിച്ചു. പുതുതായി 9 ശാഖകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും തീരുമാനിച്ചു.

നിലവിലുള്ള ശാഖകള്‍ക്ക് കീഴില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാനും യോഗം അംഗീകാരം നല്‍കി. വിവിധ അജണ്ടകളില്‍ നടന്ന ചര്‍ച്ചകളില്‍ കെ.ഷംസുദ്ദീന്‍, എ.എം.എ ഖാദര്‍ ഈരാറ്റുപേട്ട, ടി.പി. നസീര്‍ ഹുസൈന്‍, സഫിയ അലി, ടി.ബി ഹാഷിം ആലുവ, ടി.കെ ജുമാന്‍ ചേന്നമംഗലൂര്‍, വി.എം മൊയ്ദു കുറ്റ്യാടി, മുഹമ്മദ് അഷ്റഫ് ആലുവ, തുടങ്ങയിവര്‍ സംസാരിച്ചു. മാനേജിങ് ഡയറക്ടര്‍ വി.കെ മുഹമ്മദ് അഷ്ഫാഖ് ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. ഹെഡ് ഓഫീസ് മാനേജര്‍ ഹസനുല്‍ ബന്ന നന്ദി അര്‍പ്പിച്ചു.

Related Articles