Current Date

Search
Close this search box.
Search
Close this search box.

സന്‍ആയില്‍ ഇന്ധനക്ഷാമം രൂക്ഷം

സന്‍ആ: യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ആക്രമണ ഭീതി നിലനില്‍ക്കേ മേഖലയില്‍ ഇന്ധനക്ഷാമവും രൂക്ഷമായി. സന്‍ആയിലെ തെരുവുകളില്‍ ടാക്‌സികള്‍ സ്തംഭിച്ചിരിക്കുകയാണ്. ഹൂതി വിമതരുടെ അധീനതയിലുള്ള നഗരം ഇപ്പോള്‍ ഇന്ധനക്ഷാമം മൂലം വലയുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരംഭിച്ച പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇന്ധനക്ഷാമം മൂലം പെട്രോളിനും ഡീസലിനും വില വര്‍ധിക്കുകയും ഇതു മൂലം അവശ്യസാധനങ്ങള്‍ക്കും യാത്രചിലവുകളും വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടനുഭവിക്കുകയാണ്. അറബ് ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നായ യെമനില്‍ 2015 മുതലാണ് ആഭ്യന്തര യുദ്ധം രൂക്ഷമായത്. സൗദിയുടെ പിന്തുണയുള്ള യെമന്‍ ഭരണാധികാരി അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെതിരെയാണ് ഹൂതികള്‍ യുദ്ധം ചെയ്യുന്നത്.

Related Articles