Current Date

Search
Close this search box.
Search
Close this search box.

സന്‍ആ വിമാനത്താവളം തുറക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്

സന്‍ആ: യെമനിലെ സന്‍ആ വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ യുദ്ധ മുന്നണികള്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് യുദ്ധ മുന്നണിയിലെ ഇരു വിഭാഗമായ സൗദിയുടെ പിന്തുണയുള്ള യെമന്‍ സര്‍ക്കാരും ഹൂതികളും വിമാനത്താവളം തുറക്കാന്‍ തീരുമാനിച്ചത്. ഹൂതി വിമതരുടെ നിയന്ത്രണത്തിലായിരുന്നു സന്‍ആ വിമാനത്താവളം. കഴിഞ്ഞയാഴ്ച യു.എന്നിന്റെ നേതൃത്വത്തില്‍ സ്വീഡനില്‍ നടന്ന യെമന്‍ സമാധാന ചര്‍ച്ചയെത്തുടര്‍ന്നാണ് ഇരു വിഭാഗവും ഇക്കാര്യത്തിന് അംഗീകാരം നല്‍കിയത്.

സൗദി-യു.എ.ഇ സഖ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഏദനിലെയും സായൂനിലെയും വിമാനത്താവളങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി മാത്രമേ വിമാനങ്ങള്‍ സന്‍ആ എയര്‍പോര്‍ട്ടിലേക്ക് കടത്തിവിടൂ എന്ന നിബന്ധനയോടെയായിരുന്നു വിമാനത്താവളം തുറക്കാന്‍ തീരുമാനിച്ചിരുന്നത്.

സന്‍ആയില്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള സൗകര്യങ്ങളേ ഉള്ളൂവെന്നും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനാണ് എയര്‍പോര്‍ട്ട് തുറക്കുന്നതെന്നും നേരത്തെ യെമന്‍ അറിയിച്ചിരുന്നു.

Related Articles