Current Date

Search
Close this search box.
Search
Close this search box.

പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇടപെടണം: സമസ്ത

മലപ്പുറം: ലോക്ക് ഡൗണ്‍ വന്ന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ ആവശ്യപ്പെട്ടു.

രോഗഭീതി മൂലം പ്രവാസികള്‍ വളരെ ആശങ്കയിലാണ്.സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് അവരെ നാട്ടിലെത്തിക്കുകയും ആവശ്യമായ ആരോഗ്യ പരിരക്ഷ നല്‍കുകയും വേണം.നമ്മുടെ മ്പമ്പദ്ഘടനക്ക് വിലിയ സംഭാവനയര്‍പ്പിക്കുന്ന പ്രവാസികളെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ കൈയ്യൊഴിയുന്നത് ശരിയല്ല. അതത് രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സുരക്ഷയും ആരോഗ്യസ്ഥിതിയും വിലയിരുത്തുകയും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും വേണം അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles