Current Date

Search
Close this search box.
Search
Close this search box.

സമസ്ത: പൊതുപരീക്ഷ മെയ് 30,31 തിയ്യതികളില്‍

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചു. കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം ഏപ്രില്‍ 4, 5, 6 തിയ്യതികളില്‍ നിന്ന് മാറ്റിവെച്ച പരീക്ഷകളാണ് രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ച് നടത്തുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷകള്‍ ഉള്ളത്. ഇന്ത്യയിലും വിദേശങ്ങളിലുമായി 2,55,419 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശങ്ങളില്‍ ഓണ്‍ലൈന്‍ ആയാണ് പരീക്ഷകള്‍ നടക്കുക.

കോവിഡ്-19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുക. മെയ് 29ന് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് ചോദ്യപേപ്പര്‍ വിതരണം ചെയ്യും. ജൂണ്‍ 2, 3 തിയ്യതികളില്‍ 138 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് ഉത്തര പേപ്പര്‍ മൂല്യനിര്‍ണയം നടത്താനും തീരുമാനിച്ചു. പരീക്ഷയുടെ പുതുക്കിയ സമയ ക്രമം www.samastha.info എന്ന വെബ് സൈറ്റില്‍ ലഭിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ഫാളില കോഴ്സ് ഒന്നാം വര്‍ഷ പരീക്ഷകള്‍ ജൂണ്‍ 8, 9, 10, 11, 12 തിയ്യതികളില്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നതാണെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.

Related Articles