Current Date

Search
Close this search box.
Search
Close this search box.

പെണ്‍കുട്ടികളുടെ വസ്ത്രധാരണ: എം.ഇ.എസിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം: സമസ്ത

കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് എം.ഇ.എസ് കൈക്കൊണ്ട നടപടി ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എം.ഇ.എസിന്റെ കലാലയങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖം മറച്ച വസ്ത്രധാരണ അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ച് ശരീഅത്ത് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ളതാണ് എന്നിരിക്കെ അത്തരം വിഷയങ്ങളില്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കും അധികാരമില്ല. തിരുവല്ല ക്രൈസ്റ്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ തലമറക്കാനും ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിക്കാനുമുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴുണ്ടായ വിധിക്കെതിരെയുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. രണ്ട് കുട്ടികള്‍ക്ക് മാത്രം ബാധകമായ ഹൈക്കോടതി വിധിയുടെ പേരില്‍ വ്യാപകമായ തെറ്റിദ്ധാരണ പരത്താനുള്ള എം.ഇ.എസിന്റെ ശ്രമം അപലപനീയമാണെന്നും യോഗം വിലയിരുത്തി.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, എം.എം. മുഹ്യദ്ദീന്‍ മൗലവി, പി ഇബ്രാഹീം മുസ്ലിയാര്‍ വില്യാപ്പള്ളി, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, ഒ മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, വാവാട് പി.കെ കുഞ്ഞിക്കോയ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, എ മരക്കാര്‍ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ചെറുവാളൂര്‍ പി.എസ് ഹൈദര്‍ മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, പി.കെ. ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, ഒ.ടി മൂസ മുസ്ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, എം.എം അബ്ദുല്ല ഫൈസി എടപ്പലം, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി തിരൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles