Kerala VoiceNews

സമസ്തയുടെ മദ്റസകള്‍ 10000 തികഞ്ഞു; വിപുലമായ ആഘോഷ പരിപാടികള്‍

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ മദ്റസകളുടെ എണ്ണം 10000 തികഞ്ഞു.

സമസ്തയുടെ മദ്റസകള്‍ പതിനായിരം തികഞ്ഞത് പ്രമാണിച്ച് വിപുലമായ ആഘോഷപരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. 2020 ഫെബ്രുവരി അവസാനം കോഴിക്കോട് വെച്ച് വിദ്യാഭ്യാസ രംഗത്ത് സമസ്ത ചെയ്ത സേവനങ്ങള്‍ പ്രതിപാദിക്കുന്ന അന്തര്‍ദേശീയ സെമിനാര്‍, വിദ്യാഭ്യാസ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രകാശനം എന്നിവ നടക്കും.
മദ്റസാ ശാക്തീകരണം ലക്ഷ്യമാക്കി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ നടത്താനും മദ്റസകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ജനുവരി 25ന് ചേരും.

ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയര്‍, പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി.ഹംസ മുസ്ലിയാര്‍, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി.അബ്ദുറിഹമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, വി.മോയിമോന്‍ ഹാജി, എം.സി.മായിന്‍ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Facebook Comments
Show More
Close
Close