Current Date

Search
Close this search box.
Search
Close this search box.

സമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അന്തര്‍ദേശീയ സെമിനാര്‍ 27ന്

കോഴിക്കോട്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10,000 പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളുടെ ഭാഗമായി ഫെബ്രുവരി 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ അന്തര്‍ ദേശീയ സെമിനാര്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന സെമിനാറില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി മുവ്വായിരത്തോളം പ്രതനിധികള്‍ പങ്കെടുക്കും.

സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും ചരിത്രം ഭൂതവും വര്‍ത്തമാവും ചിത്രീകരിക്കുന്ന ഡോക്യമെന്ററിയുടെ പ്രകാശനവും നടക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ കോഴിക്കോട് കടപ്പുറം മറൈന്‍ ഗ്രൗണ്ടില്‍ ‘ദ ഹെരിറ്റേജ്’ എന്ന പേരില്‍ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കും.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി. ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, വി. മോയിമോന്‍ ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles