Current Date

Search
Close this search box.
Search
Close this search box.

ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗവും

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് സമസ്ത കാന്തപുരം വിഭാഗം സുന്നികളും. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ടും സ്‌കൂള്‍ കരിക്കുലം പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയത്തിലും കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളും നേരത്തെ തന്നെ എതിര്‍പ്പും ആശങ്കയും അറിയിച്ചിരുന്നു. നേരത്തെ വഖഫ് നിയമന വിഷയത്തിലും മറ്റും സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത എല്‍.ഡി.എഫ് സര്‍ക്കാരിനോട് ആഭിമുഖ്യം കാണിക്കുന്ന സമസ്ത കാന്തപുരം വിഭാഗവും ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ കൈകോര്‍ത്ത് രംഗത്തുവന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് ചേര്‍ന്ന് മുഴുവന്‍ മുസ്ലിം സംഘടനകളുടെ യോഗത്തിലും കാന്തപുരം സമസ്തയുടെ പ്രതിനിധി പങ്കെടുക്കുകയും പ്രസ്താവനയില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. നേരത്തെ മുസ്ലിം സംഘടനകളുടെ സംയുക്ത കോര്‍ഡിനേഷന്‍ കമ്മിറ്റികളുടെ യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കാറുണ്ടായിരുന്നില്ല. ഇതിനു മുന്‍പ് സി.എ.എ-എന്‍.ആര്‍.സി വിഷയത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇവര്‍ പങ്കെടുത്തിരുന്നത്.

കേരള മുസ്ലിം ജമാഅത്ത് പ്രതിനിധിയായി പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി കേരളീയവും ഭാരതീയവുമായ പാരമ്പര്യത്തിന് എതിരാണിതെന്നും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അംഗീകരിക്കാനാകില്ലെന്നും യോഗത്തില്‍ സംസാരിച്ച എ.കെ. അബ്ദുള്‍ ഹമീദ് പറഞ്ഞു.

Related Articles