Kerala VoiceNews

പള്ളികളിലെ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതാണ് ഉത്തമം: സമസ്ത പ്രസിഡന്റ്

കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണി പള്ളിക്കകത്ത് മാത്രമായി നിയന്ത്രിക്കുന്നതാണ് ഉത്തമമെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഉച്ചഭാഷിണി ബാങ്കിനും നിര്‍ബന്ധമായി കേള്‍പ്പിക്കേണ്ടതിനും മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്നും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ ശബ്ദം കുറക്കുകയോ പള്ളിയുടെ അകത്ത് മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.

ഉച്ചഭാഷിണി ബാങ്കിനു വേണ്ടി മാത്രമല്ല. മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. പക്ഷേ, പ്രധാനമായും അത് ബാങ്കിനു തന്നെയാണ് ഉപയോഗിക്കുന്നത്. പണ്ട്കാലത്ത് ഉച്ചഭാഷിണി ഉപയോഗം ശല്യമായി ജനങ്ങള്‍ കരുതിയിരുന്നില്ല. അത് ഇന്നത്തേക്കാള്‍ നന്മയുടെ കാലഘട്ടമായിരുന്നു. എന്നാല്‍ ഇന്ന് സുന്നികളായ ആളുകള്‍ക്ക് തന്നെ ഇതിനോട് ചിലപ്പോള്‍ നീരസം വന്നേക്കാം. മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ് ഇസ്ലാമിന്റെ പൊതുനിയമം. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ഒരു വാക്കും പ്രവൃത്തിയും നമ്മളില്‍ നിന്നുമുണ്ടാകാന്‍ പാടില്ല.

മറ്റുള്ളവര്‍ക്ക് പ്രയാസം നേരിടുന്നുണ്ടെങ്കില്‍ ബാങ്കല്ലാത്തതും നിര്‍ബന്ധമായും കേള്‍പ്പിക്കേണ്ടതല്ലാത്തതുമായ കാര്യങ്ങള്‍ ശബ്ദം കുറച്ചോ, പള്ളിയുടെ അകത്ത് മാത്രം പരിമിതപ്പെടുത്തിയോ നിയന്ത്രിക്കുന്നതാണ് നല്ലത്. എല്ലാ മഹല്ലുകാരും ഇതു നിയന്ത്രിച്ചാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Facebook Comments
Related Articles
Tags
Close
Close