Current Date

Search
Close this search box.
Search
Close this search box.

എം.വി ഗോവിന്ദന്‍ വര്‍ഗ്ഗീയ പരാമര്‍ശം പിന്‍വലിക്കണം: സമസ്ത

കോഴിക്കോട്: കോഴിക്കോട് ആവിക്കല്‍തോടില്‍ നടക്കുന്ന മാലിന്യപ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി സമസ്ത. ബുധനാഴ്ച സമസ്ത നേതാക്കളായ കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവരടങ്ങുന്ന സംഘമാണ് ആവിക്കല്‍തോട് സന്ദര്‍ശിച്ച് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവിക്കല്‍ സമരത്തിനെതിരെ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങളെയും സമസ്ത നേതാക്കള്‍ അപലപിച്ചു. എം.വി ഗോവിന്ദന്‍ വര്‍ഗ്ഗീയ പരാമര്‍ശം പിന്‍വലിക്കണമെന്നും ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന പരാമര്‍ശം സമരത്തെ വഴിതിരിച്ചുവിടാനാണെന്നും നേതാക്കള്‍ പറഞ്ഞു.

സമസ്ത തീവ്രവാദത്തിന് എതിരാണ്, വിഴിഞ്ഞത്ത് ഒരു പ്രത്യേക വിഭാഗം നടത്തുന്ന സമരം തീവ്രവാദമല്ലെന്നും ആവിക്കലിലേത് തീവ്രവാദമാണെന്നുമുള്ളത് അംഗീകരിക്കാനാവില്ല. മതവും തീവ്രവാദവും ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ജനവിരുദ്ധ പദ്ധതികളെ സമസ്ത അനുകൂലിക്കുകയില്ല. പദ്ധതി ജനവാസമില്ലാത്ത മേഖലയിലേക്ക് മാറ്റണം. ഈ സമരത്തെ സമസ്ത പിന്തുണക്കും. അധികൃതര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും നേതാക്കള്‍ പറഞ്ഞു.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV.

Related Articles