Current Date

Search
Close this search box.
Search
Close this search box.

സമസ്ത പ്രളയ ഫണ്ട് വിതരണം

ചേളാരി: ഉരുള്‍പൊട്ടലിലും പ്രളയത്തിലുംപെട്ട ദുരിത ബാധിതരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്റസകളും സ്ഥാപനങ്ങളും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍ നിന്നുള്ള ധനസഹായം വിതരണം തിങ്കളാഴ്ച നടകക്കും. നിലമ്പൂര്‍ മേഖലയില്‍ 25ന് വൈകുന്നേരം മൂന്ന് മണിക്ക് ചന്തക്കുന്ന് മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ വെച്ചും, പാലക്കാട് ജില്ലയില്‍ 26ന് രാവിലെ 10.30ന് പൊട്ടച്ചിറ ബീവിപ്പള്ളി നിബ്രാസുല്‍ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കും.

നിലമ്പൂരില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും, പാലക്കാട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാരും ഉദ്ഘാടനം ചെയ്യും. സമസ്തയുടെയും പോഷകസംഘടനകളുടെയും നേതാക്കളും പൗരപ്രമുഖരും സംബന്ധിക്കും.

മലപ്പുറം ജില്ലയിലെ പോത്തുകല്ല്, എടവണ്ണപ്പാറ, വയനാട് ജില്ലയിലെ പുത്തുമല, മേപ്പാടി, കോഴിക്കോട് ജില്ല, ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരം, കുടക് ജില്ലയിലെ സിദ്ധാപൂരം എന്നിവിടങ്ങളിലായി ധനസഹായ വിതരണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിലെ വിതരണവും അടുത്ത ദിവസങ്ങളില്‍ നടക്കും. മുഫത്തിശുമാര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ശേഖരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

Related Articles