Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധത്തിന് ശേഷം, മുഹമ്മദ് സല്‍മാന്‍ ലോക നേതാക്കളില്‍ സ്വീകാര്യനാവുന്നു

റിയാദ്: ഇസ്താംബൂളിലെ സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ജമാല്‍ ഖഷോഗി വധിക്കപ്പെട്ടതിനു ആഴ്ചകള്‍ക്ക് ശേഷം മുഹമ്മദ് സല്‍മാന്‍ അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. അന്ന് ഉച്ചകോടിയുടെ ഔദ്യോഗിക ചിത്രമെടുക്കുന്ന സമയത്ത് 2018 ഓക്ടോബര്‍ രണ്ടില ഖഷോഗി വധവുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ അഭിമുഖീകരിക്കേണ്ടിയും വന്നിരുന്നു. മുഹമ്മദ് സല്‍മാനുമായി പ്രത്യേകമുണ്ടായ കൂടികാഴ്ചയലാണ് ഖശോഗി വധിക്കപ്പെട്ടതെന്നതിനെ മുന്‍നിര്‍ത്തി ഫ്രാന്‍സ്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ അന്വേഷണത്തിന് ആ സമയം തന്നെ സമ്മര്‍ദം ചെലുത്തിയിരുന്നു.

എന്നാല്‍, ജൂണില്‍ ജപ്പാനിലെ ഒസാകയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ ചില മാറ്റങ്ങള്‍ പ്രത്യക്ഷമായിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമിടയിലായിട്ടാണ് ഉച്ചകോടിയില്‍ മുഹമ്മദ് സല്‍മാന്‍ ഛായപടത്തിന് മുഖംകൊടുത്തത്. മുഹമ്മദ് സല്‍മാന്‍ നടത്തുന്ന തീവ്രവാദത്തിനെതിരായ പോരാട്ടത്തെ അഭിനന്ദിക്കുകയായിരുന്നു ട്രംപ്.

ഫെബ്രുവരിയില്‍ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പാക്കിസ്താന്‍ സന്ദര്‍ശിച്ച് സാമ്പത്തിക കരാര്‍ ഒപ്പുവെച്ച മുഹമ്മദ് സല്‍മാന് പാക്കിസ്താന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചു. സൗദി അറേബ്യ തുടര്‍ന്നുവരുന്ന ജി20 ഉച്ചകോടിയുടെ ആതിഥേയ രാഷ്ട്രമാണ്. ഖഷോഗി വധത്തിന് ശേഷം മുഹമ്മദ് സല്‍മാന്‍ ലോക നേതാക്കള്‍ക്കിടയില്‍ അംഗീകരിക്കപ്പെടുകയാണിപ്പോള്‍.

Related Articles