Current Date

Search
Close this search box.
Search
Close this search box.

യാത്ര നിരോധനം ഒഴിവാക്കി: ഖഷോഗിയുടെ മകന്‍ യു.എസിലെത്തി

വാഷിങ്ടണ്‍: ഇസ്താംബൂള്‍ എംബസിയില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മകന്‍ സലാഹ് ഖഷോഗി യു.എസിലെത്തി. സൗദി ഏര്‍പ്പെടുത്തിയ യാത്ര നിരോധനം ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് സലാഹ് യു.എസിലെത്തിയത്.

സൗദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് രംഗത്തുവന്നിട്ടുണ്ട്. വാഷിങ്ടണില്‍ ആയിരുന്നു ഖഷോഗി അവസാനമായി താമസിച്ചിരുന്നത്. ഖഷോഗിയുടെ കുടുംബവും ഇവിടെയായിരുന്നു. എന്നാല്‍,സലാഹിന് സൗദി വിട്ടുപോകുന്നതിന് യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിരോധനമാണ് സൗദി കഴിഞ്ഞ ദിവസം നീക്കിയത്.

സലാഹിനെ യു.എസിലേക്ക് തിരിച്ചയക്കാന്‍ നേരത്തെ അമേരിക്ക സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് പിന്നീട് സൗദി അംഗീകരിച്ചത്. കഴിഞ്ഞ ദിവസം സലാഹും സഹോദരനും സൗദിയില്‍ സല്‍മാന്‍ രാജാവിനെയും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെയും സന്ദര്‍ശിച്ചിരുന്നു.

Related Articles