Current Date

Search
Close this search box.
Search
Close this search box.

ഭരണഘടന ഭേദഗതി ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് തുനീഷ്യന്‍ പ്രസിഡന്റ്

തൂനിസ്: തുനീഷ്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ പദ്ധതിയുണ്ടെന്ന സൂചനകള്‍ നല്‍കി തുനീഷ്യന്‍ പ്രസിഡന്റ് ഖഈസ് സഈദ്. എന്നാല്‍ നിലവിലുള്ള ഭരണഘടന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചേ അങ്ങിനെ ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടെലിവിഷന്‍ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പ്രസിഡന്റ് സഈദ് അടുത്തിടെ തുനീഷ്യയുടെ ഭരണാധികാരങ്ങള്‍ പിടിച്ചെടുക്കുകയും പാര്‍ലമെന്റിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ അട്ടിമറിയെന്നാണ് തുനീഷ്യയിലെ പ്രതിപക്ഷം ആരോപിച്ചിരുന്നത്.

ഭരണം പിടിച്ചെടുത്ത ശേഷം പ്രസിഡന്റ് അടുത്ത പടിയായി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ പ്രതിനിധാനമാണ് പുതിയ പ്രസ്താവനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടെലിവിഷന്‍ പ്രസംഗത്തിനിടെ, 2014ലെ ജനാധിപത്യ ഭരണഘടനയെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ അത് ശാശ്വതമല്ലെന്നും ഭേദഗതി ചെയ്യുമെന്നും സഈദ് പറഞ്ഞു.

ജൂലൈ 25നാണ് അദ്ദേഹം ഭരണ അട്ടിമറിയിലൂടെ അധികാരത്തിലേറിയത്. വടക്കേ ആഫ്രിക്കന്‍ രാജ്യമായ തുനീഷ്യയുടെ പഴയ അവസ്ഥയിലേക്ക് തിരികെ പോകില്ലെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു,

Related Articles