Current Date

Search
Close this search box.
Search
Close this search box.

സഫറുല്‍ ഇസ്ലാം ഖാനെതിരായ നടപടി: പ്രതിഷേധം ശക്തമാക്കുക: വിവിധ നേതാക്കള്‍

കോഴിക്കോട്: ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനും ഭരണഘടനാ വിദഗ്ധനും അക്കാദമിഷ്യനുമായ ഡോ. സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെയും വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തുന്നതിനെതിരെയും രാജ്യമൊന്നടങ്കം പ്രതിഷേധം ശക്തമാകണമെന്ന് മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെയും ഇസ്ലാമോഫോബിയക്കെതിരെയും ശക്തിയായി പ്രതികരിച്ച വ്യക്തിയാണ് സഫറുല്‍ ഇസ്ലാം ഖാന്‍. മുസ്ലിം, ക്രിസ്ത്യന്‍, സിഖ് വിഷയങ്ങളില്‍ സമയോചിത ഇടപെടലുകള്‍ നടത്തിയതും സംഘ്പരിവാറിനെതിരെ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രംഗത്തു വന്നതുമാണ് ഇപ്പോഴത്തെ ഭരണകൂട നടപടിക്ക് കാരണം.

ഒരു കൂട്ടം മാധ്യമങ്ങളും കേന്ദ്ര ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യങ്ങള്‍ ഏറ്റെടുത്തു കൊണ്ടുള്ള പ്രചാരണങ്ങള്‍ നടത്തുന്നു. കൊറോണയുടെ ഭീതിതമായ അന്തരീക്ഷത്തില്‍ രൂപപ്പെട്ട ലോക്ഡൗണിന്റെ മറപിടിച്ച് ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. വിയോജിപ്പിന്റേയും വിമര്‍ശനത്തിന്റേയും നേരിയ ശബ്ദം പോലും ഉള്‍കൊള്ളാനുള്ള വിശാലത ഫാഷിസത്തിനില്ല എന്നതിന്റെ തെളിവുകൂടിയാണ് സഫറുല്‍ ഇസ്ലാം ഖാനെതിരെയുള്ള നടപടി. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയക്കെതിരെ രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റുകളും അന്താരാഷ്ട്ര സമൂഹവും പ്രകടിപ്പിച്ച ആശങ്കയ്ക്കപ്പുറമൊന്നും സഫറുല്‍ ഇസ്ലാം ഖാന്റെ വിവാദമായ ഫേസ് ബുക്ക് കുറിപ്പിലില്ല.

മുസ്ലിം സമുദായത്തിലെ നേതാക്കള്‍ക്കെതിരെ അന്യായമായ കേസുകളെടുത്തും തെറ്റായ പ്രചാരണം നടത്തിയും ഇസ്ലാമോഫോബിയക്ക് ശക്തിപകരുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. അതിനാല്‍ ഭരണഘടനയുടെ അന്തസത്തയും മതനിരപേക്ഷ മൂല്യങ്ങളും അട്ടിമറിക്കുന്ന വര്‍ഗീയ ഫാഷിസത്തിനെതിരെ കക്ഷി, രാഷ്ട്രീയ, സമുദായ ഭേദമില്ലാതെ എല്ലാവരും പ്രതിഷേധിക്കണമെന്ന് സംയുക്ത പ്രസ്താവന ആഹ്വാനം ചെയ്യുന്നു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍

കെ. മുരളീധരന്‍ എം.പി
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
ടി.എന്‍. പ്രതാപന്‍ എം.പി
ഹൈബി ഈഡന്‍ എം.പി
വി.ഡി. സതീഷന്‍ എം.എല്‍.എ
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
എം.ഐ.അബ്ദുല്‍ അസീസ്
ടി.പി.അബ്ദുല്ലക്കോയ മദനി
സി.പി. ഉമര്‍ സുല്ലമി
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി
കുഞ്ഞിമുഹമ്മദ് പറപ്പൂര്‍
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
മൗലാനാ അബ്ദുശ്ശുക്കൂര്‍ ഖാസിമി
വി.എച്ച്. അലിയാര്‍ ഖാസിമി
വി.പി. സുഹൈബ് മൗലവി
റവ: യൂജിന്‍ പെരേര
ഡോ. കെ.എന്‍.പണിക്കര്‍
സച്ചിദാനന്ദന്‍
ബി.ആര്‍.പി. ഭാസ്‌കര്‍
കെ. വേണു
പി.സുരേന്ദ്രന്‍
ഡോ.ബി.രാജീവന്‍
ഭാസുരേന്ദ്രബാബു
സി.പി.ജോണ്‍
ഒ.അബ്ദു റഹ്മാന്‍
ഡോ.ഹുസൈന്‍ മടവൂര്‍
ഗ്രോ വാസു
കെ. അംബുജാക്ഷന്‍
പി.മുജീബ് റഹ്മാന്‍
ഡോ.ജെ. ദേവിക
ഡോ.സെബാസ്റ്റ്യന്‍ പോള്‍
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
കെ.കെ. കൊച്ച്
ഹമീദ് വാണിയമ്പലം
പി.കെ. പാറക്കടവ്
കെ.ഇ.എന്‍
സുനില്‍ പി. ഇളയിടം
സി.എല്‍.തോമസ്
ഡോ. പി.കെ.പോക്കര്‍
ശൈഖ് മുഹമ്മദ് കാരക്കുന്ന്
എന്‍.എം. പിയേഴ്‌സണ്‍
സി.എസ്. ചന്ദ്രിക
എന്‍.പി.ചെക്കുട്ടി
ഡോ. യാസീന്‍ അഷ്‌റഫ്
സണ്ണി എം. കപിക്കാട്
എ.സജീവന്‍
കെ.കെ.ബാബുരാജ്
കെ.പി.ശശി
ഗോപാല്‍ മേനോന്‍
ആദം അയ്യൂബ്

Related Articles