Current Date

Search
Close this search box.
Search
Close this search box.

മുതിർന്ന ഫലസ്തീൻ നേതാവ് സാഇബ് അരീക്കാത്തിനെ ആശുപത്രിയിലേക്ക് മാറ്റി

ജറുസലം: ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് മുതിർന്ന ഫല്സ്തീൻ നേതാവ് സാഇബ് അരീക്കാത്തിനെ ഇസ്രായേൽ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒക്ടോബർ എട്ടിന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് വെസ്റ്റ് ബാങ്കിലെ അരീഹയിലെ വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

ഫലസ്തീൻ ലിബറേഷൻ ഓർ​ഗനൈസേഷന്റെ സെക്രട്ടറി ജനറലാണ് 56കാരനായ സാഇബ് അരീക്കാത്ത്. ഇപ്പോൾ അദ്ദേഹത്തിന് ആശുപത്രയിൽ ആരോ​ഗ്യ പരിചരണം ആവശ്യമാണ്- പി.എൽ.ഒ നയതന്ത്രകാര്യ വിഭാ​ഗം അറിയിച്ചു.

Related Articles