Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധത്തെ ട്രംപ് പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്ന് സെനറ്റ്

വാഷിങ്ടണ്‍: യെമന്‍ യുദ്ധത്തെ പിന്തുണക്കുന്ന ട്രംപിന്റെ നടപടി അവസാനിക്കണമെന്ന് ആവര്‍ത്തിച്ച് യു.എസ് സെനറ്റ്. ഇതു സംബന്ധിച്ച പ്രമേയമാണ് കഴിഞ്ഞ ദിവസം യു.എസ് സെനറ്റില്‍ പാസാക്കിയത്. 46നെതിരെ 54 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. യെമനിലെ യു.എസിന്റെ സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ സെനറ്റംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യെമനില്‍ സൗദിക്ക് യു.എസ് നല്‍കുന്ന പിന്തുണ നിര്‍ത്തലാക്കണമെന്നാണ് പ്രധാനമായും പ്രമേയത്തില്‍ സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

സൗദിക്കെതിരെ ശക്തമായ നയനിലപാടുകള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ട്രംപ് തയാറാകണമെന്നും സൗദി യെമനില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തടയണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സെനറ്റ് ആവര്‍ത്തിച്ചു. സെനറ്റില്‍ നേരത്തെയും യെമന്‍ വിഷയത്തില്‍ ട്രംപിന്റെ നിലപാടിനെതിരെ അംഗങ്ങള്‍ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു.

Related Articles