Current Date

Search
Close this search box.
Search
Close this search box.

പ്രക്ഷോഭം: സുഡാന് സഹായവുമായി യു.എ.ഇ,റഷ്യ,തുര്‍ക്കി രംഗത്ത്

കാര്‍തൂം: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സുഡാനിന് അടിസ്ഥാന-സാമ്പത്തിക സഹായവുമായി യു.എ.ഇ,റഷ്യ,തുര്‍ക്കി രാജ്യങ്ങള്‍ രംഗത്ത്. ബുധനാഴ്ച സുഡാന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സുഡാന് റഷ്യയും തുര്‍ക്കിയും ഇന്ധന സഹായമാണ് നല്‍കിയത്.

യു.എ.ഇയുടെ സഹായം എന്താണെന്ന് വ്യക്തമല്ല. ‘നിലവില്‍ രാജ്യം കടന്നു പോകുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത് രാജ്യങ്ങളില്‍ നിന്നും ഞങ്ങള്‍ സഹായം സ്വീകരിച്ചിട്ടുണ്ട്’. സുഡാന്‍ ഇന്ധന വകുപ്പ് മന്ത്രി അസ്ഹരി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. റഷ്യയുടെ സ്വകാര്യ കമ്പനികള്‍ സുഡാന്‍ സുരക്ഷ സേനക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles