Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍ പ്രതിരോധ മന്ത്രി ബശ്ശാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തി

ദമസ്‌കസ്: റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തുകയും, സിറിയയിലെ റഷ്യന്‍ വ്യോമതാവളം പരിശോധിക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ വലിയ നാവിക അഭ്യാസങ്ങള്‍ക്ക് റഷ്യന്‍ സൈന്യം ദീര്‍ഘദൂര ആണവശേഷിയുള്ള ബോംബുകളും, അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈലുകള്‍ വഹിക്കുന്ന യുദ്ധ വിമാനങ്ങളും സിറിയന്‍ വ്യോമതാവളത്തിലേക്ക് വിന്യസിച്ച സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം. അതേമസയം, യുക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ഘര്‍ഷം രൂക്ഷമായികൊണ്ടിരിക്കുകയാണ്.

ചൊവ്വാഴ്ച ദമസ്‌കസില്‍ നടന്ന കൂടിക്കാഴ്ചക്കിടെ ഷൊയ്ഗു, കിഴക്കന്‍ മെഡിറ്ററേനിയനിലെ റഷ്യന്‍ നാവികസേനയുടെ അഭ്യാസങ്ങളെ കുറിച്ച് അറിയിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

അന്താരാഷ്ട്ര തീവ്രവാദത്തെനെതിരെയുള്ള സംയുക്ത പോരാട്ടത്തിന്റെ ഭാഗമായുള്ള സൈനിക-സാങ്കേതിക സഹകരണം, പാശ്ചാത്യ രാഷ്ട്രങ്ങളുടെയും യു.എസിന്റെയും ഉപരോധത്തില്‍ ദുരിതം അനുഭവിക്കുന്ന സിറിയയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles