Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ വീണ്ടും എംബസി തുറക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: ലിബിയയില്‍ എംബസി പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജെ ലാവ്‌റോവ് പറഞ്ഞതായി ഇന്റര്‍ഫിക്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലിബിയന്‍ അയല്‍രാജ്യമായ തുനീഷ്യയാണ് താല്‍ക്കാലികമായി എംബസിയുടെ കേന്ദ്രം. 2013ല്‍ തലസ്ഥാനമായ ട്രിപളിയില്‍ എംബസിക്കുനേരെയുണ്ടായ സായുധ ആക്രമണത്തെ തുടര്‍ന്നാണ് റഷ്യ നയതന്ത്ര പ്രതിനിധികളെ മാറ്റിയത്.

ഖലീഫ ഹഫ്തറിന്റെ കിഴക്കന്‍ പാര്‍ലമന്റ് അനുകൂല സ്പീക്കര്‍ അഖീല സാലിഹുമായി വെള്ളിയാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജെ ലാവ്‌റോവ് കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയില്‍ ലിബിയയിലെ ശത്രുത അവസാനിപ്പിക്കുന്നതിനും, രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കുന്നതിനുമായി റഷ്യ ആഗ്രഹിക്കുന്നതായി ലാവ്‌റോവ് അറിയിച്ചു.

Related Articles