Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ റഷ്യക്ക് ഇനിയും ധാരാളം ചെയ്യാനുണ്ട്: പുടിന്‍

ബ്രസീലിയ: സിറിയയില്‍ റഷ്യക്ക് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സിറിയയിലെ വടക്കുകിഴക്കന്‍ യുദ്ധ കലുഷിത മേഖലയായ ഇദ്‌ലിബില്‍ യുദ്ധ മുന്നണിയിലെ പ്രധാന സഖ്യമാണ് റഷ്യ. ഇദ്‌ലിബില്‍ ഒരുപാട് ജോലികള്‍ ബാക്കിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുടിന്‍ പ്രസ്താവിച്ചത്.

മേഖലയില്‍ ധാരാളം തീവ്രവാദികള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അവര്‍ ലിബിയ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്നും പുടിന്‍ പറഞ്ഞു. ജനീവ സമാധാന നടപടി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പുടിന്‍ ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. 11ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Related Articles