Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍ ഉപരോധം ഇറാന്‍ ആണവ കരാറിനെ ബാധിക്കില്ലെന്ന് യു.എസ്

മോസ്‌കോ: യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യക്കെതിരെയുള്ള പാശ്ചാത്യ ഉപരോധം ഇറാനുമായുള്ള സഹകരണത്തെ ബാധിക്കില്ലെന്ന് യു.എസ് ഉറപ്പുനല്‍കിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലിഹ്‌യാന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി തലസ്ഥാനമായ മോസ്‌കോയില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. 2015ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള ഭാവി ഇടപെടലുകള്‍ക്ക് ഉപരോധം തടസ്സമാകില്ലെന്ന റഷ്യയുടെ ആവശ്യം പൂര്‍ത്തീകരിച്ചുവെന്നതിന്റെ സൂചനയാണിത്. ജെ.സി.പി.ഒ.എ (Joint Comprehensive Plan of Action) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് 11 മാസത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാര്‍ നിലവില്‍ വരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റഷ്യ കഴിഞ്ഞയാഴ്ച ഈ ആവശ്യം ഉന്നയിച്ചത്.

റഷ്യയുടെ അവസാന നിമിഷത്തെ ആവശ്യം അപ്രസക്തമാണെന്ന് യു.എസ് പ്രതികരിച്ചിരുന്നു. അതേസമയം, ഇ-3 (ഫ്രാന്‍സ്, ജര്‍മനി, യു.കെ) രാഷ്ട്രങ്ങള്‍ ഇത് ചര്‍ച്ച പരാജയപ്പെടുന്നതിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഓസ്ട്രിയന്‍ തലസ്ഥാനത്തെ ചര്‍ച്ചകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതാണ് റഷ്യയുടെ ‘ആവശ്യം’ എന്ന വാദത്തെ ലാവ്‌റോവും അമീര്‍ അബ്ദുല്ലിഹ്‌യാനും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നിരാകരിച്ചു. 2018ല്‍ യു.എസ് ഏകപക്ഷീയമായി പിന്‍വാങ്ങിയ കരാറിലേക്ക് ഉടന്‍ മടങ്ങുന്നതിനെ പിന്തുണക്കുന്നതായും അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles