Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറന്‍ ലോകം നിരോധിക്കുന്നതിനിടെ ഇസ്ലാമിക് ബാങ്കിങിന് അനുമതി നല്‍കാനൊരുങ്ങി റഷ്യ

മോസ്‌കോ: ഇസ്ലാമിക് ബാങ്കിങ്ങിന് യു.എസ് അടക്കമുള്ള പടിഞ്ഞാറന്‍ ലോകം നിരോധനമേര്‍പ്പെടുത്തുന്നതിനിടെ ഇസ്ലാമിക് ബാങ്കിങിന് അനുമതി നല്‍കാനൊരുങ്ങി റഷ്യ. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന് കൂടി ലക്ഷ്യമിട്ടും കൂടാതെ തദ്ദേശീയരായ ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് റഷ്യ ഇസ്ലാമിക് ബാങ്കിങ് നിയമവിധേയമാക്കാനൊരുങ്ങുന്നത്.

നോണ്‍-ക്രെഡിറ്റ് ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഫിനാന്‍സിംഗ് പാര്‍ട്ണര്‍ഷിപ്പ് ഓര്‍ഗനൈസേഷനുകളായി (എഫ് പി ഒ) പ്രവര്‍ത്തിക്കുകയും അവരുടെ ഉപഭോക്താക്കള്‍ക്ക് ശരീഅക്ക് അനുസൃതമായ സാമ്പത്തിക ഇടപാടുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്ന് റഷ്യന്‍ മാധ്യമമായ
കൊമ്മേഴ്‌സന്റ് റിപ്പോര്‍ട്ട് ചെയ്തു എഫ് പി ഒകള്‍ റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമത്തിന്റെ കരട് ഉടന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും. ഇസ്ലാമിക് ബാങ്കുകള്‍ മതപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles