Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ സംയുക്ത സഹകരണത്തിന് തുര്‍ക്കി-റഷ്യ ധാരണ

ഇദ്‌ലിബ്: സിറിയയില്‍ വിമത സൈന്യത്തിനെതിര നടത്തുന്ന സൈനിക നടപടികള്‍ സംയുക്തമായി നടത്താന്‍ പരസ്പര ധാരണയുമായി തുര്‍ക്കി-റഷ്യ രംഗത്ത്. കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിനായി മോസ്‌കോയിലെത്തിയ വേളയില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് പുടിനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

സിറിയയിലെ അവാസന ഭീകര കേന്ദ്രമായ ഇദ്‌ലിബില്‍ തീവ്രവാദികളെ തുരത്തുന്നതിന് സംയുക്ത പസൈനിക പട്രോളിങ് നടത്താനാണ് അരു രാജ്യങ്ങളും തീരുമാനിച്ചത്. നേരത്തെ ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

യു.എസിന്റെ ഭീഷണികള്‍ വകവെക്കാതെ റഷ്യയുമായുള്ള എസ് 400 മിസൈല്‍ ഇടപാടുമായി മുന്നോട്ടു പോകുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തുര്‍ക്കി റഷ്യയില്‍ നിന്നും മിസൈല്‍ വാങ്ങുന്നത്. ഇതിനെ എതിര്‍ത്തു കൊണ്ട് യു.എസ് രംഗത്തുവന്നിരുന്നു.

Related Articles