Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി: ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍

വാഷിങ്ടണ്‍: ട്രംപിന്റെ ഏറെ നാളത്തെ സ്വപ്‌ന പദ്ധതിയായിരുന്ന പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ അപലപിച്ച് വ്യാപക പ്രതിഷേധമാണുയരുന്നത്. പ്ലാന്‍ ആക്രമണാത്മകവും ഏപക്ഷീയവുമാണെന്നാണ് പൊതുവെയുള്ള വിമര്‍ശനം. അതേസമയം ട്രംപിനെ അനുകൂലിച്ചും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്.

യു.എസ് നയിക്കുന്ന അന്താരാഷ്ട്ര ചട്ടക്കൂടിനുള്ളിലെ ചര്‍ച്ചകളിലേക്കുള്ള മടങ്ങിവരവാണ് ട്രംപിന്റെ പ്ലാന്‍ എന്നും ഇരു രാജ്യങ്ങള്‍ക്കിടയിലും ശാശ്വത പരിഹാരം കാണണമെങ്കില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി ഒരു കരാറിലെത്തുകയാണ് വേണ്ടതെന്ന് യു.എ.ഇ പ്രതികരിച്ചു.

ട്രംപിന്റെ പ്ലാന്‍ അടിച്ചേല്‍പ്പിക്കലിന്റെയും ഉപരോധത്തിന്റെയും പദ്ധതിയാണെന്ന് ഇറാന്‍ പ്രതികരിച്ചു.

ഇത് ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനുള്ള പദ്ധതിയാണെന്ന് ജോര്‍ദാനും പ്രതികരിച്ചു. ഫലസ്തീനില്‍ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ഏകപക്ഷീയമായ ഇസ്രായേലി നടപടികളുടെ അപകടകരമായ ഫലങ്ങളാണ് ഇതിന്റെ പിന്നിലുണ്ടാവുകയെന്നും ജോര്‍ദാന്‍ പറഞ്ഞു.

Related Articles