Current Date

Search
Close this search box.
Search
Close this search box.

സൗദി രാജാവും കിരീടാവകാശിയും തമ്മില്‍ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ഭിന്നതകള്‍ ഉണ്ടെന്ന് കിംവദന്തികള്‍ പരക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യെമന്‍ യുദ്ധത്തിന്റെ വിഷയത്തിലും മറ്റു പല നയ നിലപാടുകളിലും ഇരുവരും തമ്മില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പല തീരുമാനങ്ങളും സല്‍മാന്‍ രാജാവ് ചോദ്യം ചെയ്യുകയും ഇടപെടുകയും ചെയ്യാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും വിവിധ വിഷയങ്ങളില്‍ സല്‍മാന്‍ രാജാവ് എം.ബി.എസിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് പത്രം ഉറവിടം വെളിപപെടുത്താതെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Related Articles