ബംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണം നടത്തിയ സംഘപരിവാര്‍ നേതാവിനെ അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജു തമ്പക് ആണ് അറസ്റ്റിലായത്. മുസ്ലിം സ്ത്രീകള്‍ പ്രസവിക്കുന്ന യന്ത്രങ്ങളാണെന്നായിരുന്നു തമ്പക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്.
മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് കര്‍ണാടക പൊലിസ് കേസെടുത്തത്. നേരത്തെ ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും അറസ്റ്റ് ചെയ്യണമെന്നാവശ്യം ശക്തമാവുകയും ചെയ്തിരുന്നു.
അറസ്റ്റ് വൈകുന്നതിനെതിരെ റായ്പൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ വിദ്വേഷ പ്രചാരണക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊലിസിലെ ‘കാവി’ നീക്കം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചിരുന്നു.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL