Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തും സൗദിയും ജയിലിലടച്ച മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യം

കൈറോ: ഈജിപ്തും സൗദി അറേബ്യയും വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് RSF (reporters without borders) രംഗത്ത്. ഈജിപ്തിലെയും സൗദിയിലെയും ജയിലില്‍ നിന്നും പെട്ടെന്ന് വിട്ടയച്ച ഉടന്‍ മരണപ്പെട്ട രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

നിലവില്‍ ഇരു രാജ്യങ്ങളിലും തടവില്‍ കഴിയുന്ന മുഴുവന്‍ മാധ്യപ്രവര്‍ത്തകരായ തടവുകാരെയും ഉടന്‍ വിട്ടയക്കണമെന്നും ഒരു മഹാദുരന്തം ഒഴിവാക്കാന്‍ വേണ്ടി വളരെ വൈകാതെ തന്നെ വിട്ടയക്കണമെന്നും ആര്‍.എസ്.എഫ് ആവശ്യപ്പെട്ടു. ഈജിപ്തിലെ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് മോനിര്‍ സൗദി അറേബ്യയിലെ മാധ്യമപ്രവര്‍ത്തകനായ സാലിഹ് അല്‍ ഷെഹി എന്നിവരാണ് ജൂലൈ 13നും ജൂലൈ 19നുമായി മരണപ്പെട്ടത്. ഇവരുടെ മരണകാരണം വ്യക്തമല്ല.

Related Articles