Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍: വിദേശകാര്യ മന്ത്രിയുടെ രാജി റൂഹാനി സ്വീകരിച്ചില്ല

തെഹ്‌റാന്‍: ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിന്റെ രാജി പ്രസിഡന്റ് ഹസന്‍ റൂഹാനി നിരസിച്ചു. സാരിഫിന് അയച്ച കത്തിലൂടെയാണ് റൂഹാനി രാജി സ്വീകരിക്കില്ലെന്ന് അറിയിച്ചത്. ‘താങ്കളുടെ രാജി നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നാണ് ഞാന്‍ കരുതുന്നത്, അതിനാല്‍ തന്നെ താങ്കളുടെ രാജി സ്വീകരിക്കില്ല’- കത്തില്‍ റൂഹാനി പറഞ്ഞു. തിങ്കളാഴ്ചയാണ് സാരിഫ് മന്ത്രിപദവി രാജി വെക്കുന്നതായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്.

2015ലെ ആണവ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സാരിഫിനെതിരെ തീവ്രചിന്താഗതിക്കാരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളും എതിരാളികളും തമ്മിലുള്ള പോര് വിദേശകാര്യ നയത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ യാഥാസ്ഥിതികവാദികളുടെ കടുത്ത എതിര്‍പ്പാണ് രാജിയിലേക്ക് വഴിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണവ കരാറില്‍ നിന്നും യു.എസ് പിന്മാറിയതോടെയാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നത്.

Related Articles