Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനെ അപമാനിക്കുന്നത് മുഴുവൻ മുസ്‌ലിംകളെയുമാണ്‌ -റൂഹാനി

തെഹ്റാൻ: ഇസ്‌ലാമിനോടുള്ള ഫ്രാൻസിന്റെ നിലപാടിനെ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി അപലപിച്ചു. പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിച്ച കാർട്ടൂണിണിനെ പാശ്ചാത്യർ പിന്തുണയ്ക്കുന്നത് നീതികരിക്കാനാവാത്തതും, മുസ്‌ലിംകളെ അപമാനിക്കുന്നതുമാണ്. മൂല്യങ്ങളെ ബഹുമാനിച്ചും നൈതികതയെ പരി​ഗണിച്ചും കൊണ്ടുമാണ് സ്വാതന്ത്ര്യം. മുഴുവൻ മുസ്‌ലിംകളും, ലോകത്തെ സ്വാതന്ത്ര്യ പ്രേമികളും പ്രവാചകൻ മുഹമ്മദിനെ സ്ന്ഹിക്കുന്നുവെന്ന് പാശ്ചാത്യർ മനസ്സിലാക്കണം. പ്രവാചകനെ അപമാനിക്കുന്നത് മുഴുവൻ മുസ്‌ലിംകളെയുമാണ് അപമാനിക്കുന്നത് -ബുധനാഴ്ച നടന്ന മന്ത്രിസഭാ യോ​ഗത്തിൽ ഹസൻ റൂഹാനി പറഞ്ഞു.

ചാർലി ഹെബ്ദോ മാസിക പ്രവാചകനെ ചിത്രീകരിച്ച് കാർട്ടൂൺ പ്രിസദ്ധീകിരിച്ചതിനെ തുടർന്ന് അറബ് ലോകത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഫ്രാൻസിനെതിരായി ഉയർന്നിരിക്കുന്നത്. ഒക്ടോബർ പതിനാറിന് ഫ്രഞ്ച് അധ്യാപകനായ സാമുവൽ പാറ്റി കൊലചെയ്യപ്പെട്ടതിനെ തുടർന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ ഇസ്‌ലാം വിരുദ്ധ പരാമർശവും വിവാദമായിരുന്നു.

Related Articles